തൃശൂര്‍: തുടക്കം 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെ.നിലവില്‍ 32 മെഷീനുകള്‍, എല്ലാ മെഷീനുകളും സ്പോണ്‍സര്‍ഷിപ്പിലൂടെ.രോഗികള്‍ക്ക് സഞ്ചരിക്കാന്‍ സൗജന്യ വാഹന സൗകര്യം, അത്യാവശ്യ മരുന്നുകള്‍, ലാബ് പരിശോധനകള്‍ .നേട്ടം കൈവരിച്ചത് അഞ്ചുവര്‍ഷം തികയുന്നതിന് മുമ്പ്.ഒരുലക്ഷം സൗജന്യ ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കി ആല്‍ഫ ഡയാലിസിസ്
പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ എന്ന നേട്ടം കൈവരിച്ച് ആല്‍ഫ ഡയാലിസിസ് സെന്റര്‍. തൃശൂര്‍ എടമുട്ടത്തെ ആല്‍ഫ ഹോസ്പീസിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെയായിരുന്നു സെന്ററിന്റെ തുടക്കം. ......
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലക്ക് സ്വർണക്കപ്പിന്റെ തിളക്കം. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. ......
തൃശൂർ ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത്. ......
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന ബൈക്ക് പാർക്കിങ്ങിൽ ഇന്ന് രാവിലെയാണ് വൻ തീപ്പിടിത്തമുണ്ടായത്.......
തൃശ്ശൂർ :ഡയാലിസിസ് കിറ്റുകൾക്കായി തുക മുനക്കൽ മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് കൈമാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് 250 ഡയാലിസിസ് കിറ്റുകളും മത്സ്യത്തൊഴിലാളികൾക്ക് പുതപ്പുകളും നൽകി ആസ്റ്റർ മെഡ്സിറ്റി കൊച്ചി. ആസ്റ്റർ മെഡ്സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുനക്കൽ മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് ഇതിനുള്ള തുക നൽകി.
കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്ററുടെ സാന്നിധ്യത്തിൽ, 2 ലക്ഷം രൂപയുടെ ചെക്ക് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ......
തൃശ്ശൂർ: തദ്ദേശ ഭരണമാറ്റത്തെച്ചൊല്ലി മറ്റത്തൂർ പഞ്ചായത്തിൽ ഉടലെടുത്ത രാഷ്ട്രീയ പോര് കനക്കുന്നു. ഭരണം പിടിക്കാൻ ബി.ജെ.പി പിന്തുണ തേടിയ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുകയാണെന്ന ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചപ്പോൾ, മുഖ്യമന്ത്രി മോദിക്കും അമിത് ഷായ്ക്കും വഴങ്ങുന്നയാളാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. ......
തൃശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ മേയർ പദവിയുമായി ബന്ധപ്പെട്ട പണപ്പെട്ടി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസ്, ഡിസിസി നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്. ആരോപണങ്ങൾ ഉന്നയിച്ചതിന് സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ലാലി പറഞ്ഞു. ......
തൃശൂർ: കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ......
തൃശൂർ: തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്ത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കൗൺസിലർ ലാലി ജയിംസാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. ......
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തു. ഡിസിസി വൈസ് പ്രസിഡന്റാണ് നിജി ജസ്റ്റിൻ.......